ഫിലഡൽഫിയ∙ ഓവർസീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷൻ (ഓർമ ഇന്റർനാഷണൽ), ചാരിറ്റി പ്രവർത്തിക്കുള്ള ജീവകാരുണ്യധനം, അംഗങ്ങളിൽ നിന്നു സമാഹരിച്ച്, ആത്മമിത്രം സ്നേഹദാന പദ്ധതിക്കു നൽകി. ഓർമ ഇന്റർനാഷണൽ പ്രസിഡന്റ് ഫാ. ഫിലിപ് മോഡയിൽ, ജനറൽ സെക്രട്ടറി റോഷൻ പ്ലാമൂട്ടിൽ, ട്രഷറാർ ഫീലിപ്പോസ് ചെറിയാൻ എന്നിവർ, തുക, ആത്മമിത്രം പ്രതിനിധിക്ക് കൈ മാറി. വൈസ്പ്രസിഡൻ്റ് ജോർജ് ഓലിക്കൽ അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് ജേക്കബ് കോര, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജ് നടവയൽ, മുൻ പ്രസിഡന്റുമാരായ ജോസ് ആറ്റുപുറം, സിബിച്ചൻ ചെമ്പ്ളായിൽ, ട്രസ്റ്റി ബോർഡ് അംഗം അലക്സ് തോമസ് എന്നിവർ യോഗത്തിൽ ആശംസകൾ പ്രസംഗിച്ചു. ആത്മ മിത്രം എന്ന ജീവാകാരുണ്യ പദ്ധതി കേരളത്തിലെ കാൻസർ കെയർ മേഖലയിൽ സംഭാവനകൾ നൽകുന്നതിന് അമേരിക്കയിൽ രൂപം കൊണ്ട സംഘമാണ്.