കൊച്ചി: ഓണക്കാല ഷോപ്പിംഗില്‍ നിന്ന് കുട്ടികളെ ഒഴിവാക്കണമെന്ന്‌എറണാകുളം ജില്ലാ ഭരണകൂടം. കൊറോണ പശ്ചാത്തലത്തിലാണ് കളക്ടറുടെ അഭ്യര്‍ത്ഥന. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ മാര്‍ക്കറ്റില്‍ അടക്കം ആദായ വില്‍പ്പന ഏകീകരിക്കണമെന്ന അഭ്യര്‍ത്ഥനയും വ്യാപാരികളോട് കളക്ടര്‍ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി 150-200 ഇടയിലാണ് എറാണാകുളം ജില്ലയിലെ പ്രതിദിന കണക്ക്. 5000പേര്‍ക്ക് ദിനം പ്രതി പരിശോധനയും നടക്കുന്നു. ഓണാഘോഷ സമയത്ത് ജാഗ്രത കുറയുമെന്ന സാഹചര്യത്തിലാണ് കളക്ടറുടെ കര്‍ശന നിര്‍ദേശം. കുട്ടികളെയും വൃദ്ധരെയും ഷോപ്പിംഗിനായി കൊണ്ടുവരാതിരിക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം.

ഓണാഘോഷവുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ ജനങ്ങളോട് ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഗ്യാപ്പിട്ട് സോപ്പിട്ട് മാസ്‌ക്കിട്ട് എന്ന ആരോഗ്യ വകുപ്പിന്റെ സന്ദേശം പാലിക്കണമെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു . ഇതിന് പിന്നാലെയാണ് ഷോപ്പിംഗിനെത്തുമ്ബോള്‍ കുട്ടികളെ ഒഴിവാക്കണമെന്ന നിര്‍ദേശവുമായി എറണാകുളം ജില്ലാകളക്ടറും രംഗത്തെത്തിയത്..