ഗോവയിൽ ഓക്സിജൻ കിട്ടാതെ 13 രോഗികൾ കൂടി മരിച്ചു. ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം.
ഇന്ന് പുലർച്ചെ ഒരു മണിക്കും ആറ് മണിക്കുമിടെയാണ് 13 പേരും മരിച്ചത്. ഇന്നലെ ഇതേ സമയക്ക് 15 പേരുടെ മരണം റിപ്പോർട്ട് ചെയ്തിരുന്നു. ബുധനാഴ്ച പുലർച്ചെ 20 പേരാണ് ഓക്സിജൻ ലഭിക്കാതെ മരിച്ചത്. ചൊവ്വാഴ്ചയും ഇതേ സമയത്ത് ഇതേ കാരണത്താൽ 26 പേർ മരണമടഞ്ഞിരുന്നു.
കഴിഞ്ഞ നാല് ദിവസത്തിനിടെ 74 രോഗികളാണ് ഈ ആശുപത്രിയിൽ മരിച്ചത്. കുറഞ്ഞ മർദ്ദത്തിലുള്ള ഓക്സിജനാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.



