കൂട്ടിക്കലില്‍ 12 വയസുകാരി മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി മാതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയുടെ മൊഴി പുറത്ത്. കണ്ടത്തില്‍ ഷെമീറിന്റെ ഭാര്യ ലൈജീനയാണ് മകള്‍ ഷംനയെ കൊലപ്പെടുത്തിയത്.
ലൈജയുടെ ഭര്‍ത്താവ് വിദേശത്താണ്. ഭര്‍തൃവീട്ടുകാരുമായി അകന്നു കഴിയുന്നതിനാല്‍ അമ്മയും മകളും തനിച്ചായിരുന്നു താമസം. എല്ലാവരും തങ്ങളെ ഒറ്റപ്പെടുത്തിയെന്നും അതിനാലാണ് മകളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും ലൈജ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് മാനസികവിഭ്രാന്തിയുള്ളതായാണ് പൊലീസ് നല്കുന്ന സൂചന.
ഇവര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ നാലോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. മകള്‍ക്ക് ഉറക്കഗുളിക നല്കിയ ശേഷമാണ് ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ചത്. പിന്നാലെ മാതാവും ഉറക്കഗുളിക കഴിച്ചു. പിന്നീടാണ് ഇവര്‍ കിണറ്റില്‍ ചാടിയത്.
വീഴ്ചയില്‍ പരിക്കേറ്റ മാതാവ് കിണറ്റിനുള്ളില്‍ കിടന്ന് ബഹളംവച്ചതോടെയാണ് പരിസരവാസികള്‍ വിവരമറിഞ്ഞത്. പിന്നീട് നാട്ടുകാര്‍ കരയ്ക്ക് കയറ്റിയതോടെ മകളെ കൊലപ്പെടുത്തിയ വിവരം ഇവര്‍ പറഞ്ഞു. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.



