ഡാളസ്: ജര്‍മനിയിലെ തന്റെ കുടുംബങ്ങളുമൊത്ത് ഓണം ആഘോഷിച്ചു കൊണ്ടിരിക്കെ ഒരു അപൂര്‍വ സമ്മാനവുമായിട്ടാണ് മാവേലി ഷാജി ചെറുവാഴകുന്നേലിന്റെ ഓണ സദ്യയില്‍ ഭാഗ്യദേവതയുടെ രൂപത്തില്‍ എത്തിയത്.
ഓഗസ്റ്റ് മാസം 30 നറുക്കെടുക്കപ്പെട്ട ജര്‍മന്‍ ലോട്ടോയുടെ സമ്മാന തുകയായ ഒരു മില്യണ്‍ യൂറോ ഷാജി എടുത്ത ടിക്കറ്റിന് ലഭിച്ചതായി ഓണസദ്യ നടന്നു കൊണ്ടിരിക്കെ ഷാജിയുടെ മകള്‍ ഡെക്സി അറിയിച്ചു. 35 വര്‍ഷം മുന്‍പ് ജര്‍മനിയിലേക്ക് കുടിയേറിയ, ഷാജി റാന്നി കാരക്കാട്ടു ചെറുവാഴകുന്നേല് കുടുംബാഗമാണ്. ദീര്‍ഘ കാലവര്‍ഷത്തെ മെഡിക്കല്‍ സേവനത്തിനു ശേഷം, വിശ്രമ ജീവിതം നയിക്കുവാന്‍ തുടക്കമിട്ടപ്പോള്‍ അപ്രതീക്ഷിതമായ സൗഭാഗ്യം ഷാജിയെ തേടിയെത്തിയത്.
ഭാര്യ സാറാമ്മ റാന്നി കാരക്കല്‍ കുടുംബാംഗമാണ്. ഡോണ, ഡെക്സി, ഡാര്വിംഗ് എന്നിവര്‍ മക്കളാണ്. നാട്ടില്‍ സാന്പത്തികമായി പിന്നോക്കം നില്ക്കുന്ന ധരാളം കുടുംബങ്ങളെ വര്‍ഷങ്ങളായി സഹായിച്ചു കൊണ്ടിരിക്കുന്ന ഷാജിയുടെ ജീവ കാരുണ്യ പ്രവര്‍ത്തങ്ങള്‍ ദൈവം മാനിച്ചതായി ഭാര്യ സാറാമ്മ പറഞ്ഞു.
റിപ്പോര്‍ട്ട്: എബി മക്കപ്പുഴ



