മസ്കറ്റ്: ഒമാനില്‍ കോവിഡ് ബാധിച്ച് തിങ്കളാഴ്ച ആറ് പേര് കൂടി മരച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 81 ആയി. തിങ്കളാഴ്ച 604 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 344 പേര് സ്വദേശികളും 260 പേര് വിദേശികളുമാണ്.
ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 17,468 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 253 കോവിഡ് രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
ഇതില്‍ 75 പേര് തീവ്രപരിചരണ വിഭാഗത്തിലാണുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. നിലവില്‍ രാജ്യത്ത് 13,693 കോവിഡ് രോഗികളാണുള്ളത്.