തിരുവനന്തപുരം: കോവിഡ് ഭീതി നിലനില്‍ക്കുന്നതിനിടെ തദ്ദേശതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 73.12 ശതമാനം പോളിംഗ്. തിരുവനന്തപുരം – 70.04, കൊല്ലം – 73.80, പത്തനംതിട്ട – 69.72, ആലപ്പുഴ – 77.40, ഇടുക്കി – 74.68 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വോട്ടിംഗ് ശതമാനം.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.96 ശതമാനവും, കൊല്ലം കോര്‍പ്പറേഷനില്‍ 66.21 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
അഞ്ച് ജില്ലകളിലും പോളിംഗ് ബൂത്തിലേക്ക് ജനം ഒഴുകിയെത്തുന്നതാണ് കാണാന്‍ സാധിച്ചത്. പല ബൂത്തുകളിലും വലിയ തിരക്കു അനുഭവപ്പെട്ടതോടെ കോവിഡ് മാനദണ്ഡങ്ങള്‍ പോലും ലംഘിക്കപ്പെട്ടിരുന്നു.



