സിന്‍സിനാറ്റി ഓപ്പണില്‍ കിരീടം ഉയര്‍ത്തി വിക്ടോറിയ അസരെങ്ക. ജപ്പാന്‍ താരം നയോമി ഒസാക്ക പരിക്ക് മൂലം പിന്മാറിയതോടെ ആണ് താരം കിരീടം ഉയര്‍ത്തിയത്. അമ്മയായ ശേഷമുള്ള ആദ്യ കിരീടം ആണ് അസരെങ്കക്ക് ഇത്.

കഴിഞ്ഞ 2 വര്‍ഷമായി കളത്തില്‍ അത്ര നല്ല ദിനങ്ങള്‍ ആയിരുന്നില്ല അസരെങ്കക്ക്. അതിനാല്‍ തന്നെ കിരീടാനേട്ടം താരത്തിന് ആത്മവിശ്വാസം പകര്‍ന്നേക്കും. കൂട്ടാതെ താരം റാങ്കിംഗില്‍ ആദ്യ 30 തിനുള്ളിലേക്കും എത്തും. പഴയ അസരെങ്കയെ കാണാന്‍ ആവും എന്ന പ്രതീക്ഷയില്‍ ആണ് ആരാധകര്‍.