അമരാവതി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധുവിനെ അനുമോദിച്ച് ആന്ധ്ര സര്‍ക്കാര്‍. തുടര്‍ച്ചയായി രണ്ടാം ഒളിംപിക്‌സിലും മെഡല്‍ നേടിയ സിന്ധുവിന് ആന്ധ്ര സര്‍ക്കാര്‍ 30 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ടോക്കിയോ ഒളിംപിക്‌സില്‍ ഇത്തവണ ചൈനീസ് താരത്തെ തകര്‍ത്ത് വെങ്കല മെഡലാണ് സിന്ധു നേടിയത്.
സിന്ധു സംസ്ഥാനത്തിന്റെ അഭിമാനമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി വിശാഖപട്ടണത്ത് ബാഡ്മിന്റണ്‍ അക്കാദമിക്കായി രണ്ട് ഏക്കര്‍ സ്ഥലവും നല്‍കി. റിയോ ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ നേടിയ സിന്ധു നിലവിലെ വനിതാ ലോകചാമ്ബ്യനുമാണ്. ഇന്ത്യന്‍ ഒളിംപിക്‌സ് ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ട് ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ കായിക താരമായും സിന്ധു മാറി. ഗുസ്തി താരം സുശീല്‍ കുമാറാണ് ബീജിംഗിലും റിയോയിലും മെഡല്‍ നേടിയ ഏക താരം.



