കോഴിക്കോട്: എലത്തൂരിൽ പെൺസുഹൃത്തിനെ ഒരുമിച്ച് ജീവനൊടുക്കാൻ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ യുവാവ് തട്ടി മാറ്റുകയായിരുന്നു.
വൈശാഖൻ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്. വൈശാഖന്റെ സ്ഥാപനത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ആണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. പിന്നീട് പോലീസ് വെശാഖനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.



