ഒമാനിൽ തെക്കൻ  ശർഖിയ ഗവര്‍ണറേറ്റിൽ  തയര്‍, ജലൻ ബാനി ബു അലി വിലായത്തുകളിലെ വാദികളിൽ കുടുങ്ങി  കാണാതായ നാല് പേർക്കായി തിരച്ചില്‍ തുടരുന്നു. റോയൽ ഒമാൻ പോലീസിന്റെയും സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റിയുടെയും സംയുക്ത സംഘമാണ് തിരച്ചിൽ നടത്തുന്നതെന്ന് റോയൽ ഒമാൻ പൊലീസിന്റെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.