മസ്​കത്ത്​: ഒമാനില്‍ 810 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 26079 ആയി. 2797 പേര്‍ക്കാണ്​ രോഗപരിശോധന നടത്തിയത്​. പുതിയ രോഗികളില്‍ 342 പേര്‍ പ്രവാസികളും 468 പേര്‍ സ്വദേശികളുമാണ്​. 708 പേര്‍ക്ക്​ കൂടി രോഗം ഭേദമായിട്ടുണ്ട്​. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 11797 ആയി. രണ്ടു പേര്‍ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 116 ആയി. 14166 പേരാണ്​ നിലവില്‍ അസുഖബാധിതരായിട്ടുള്ളത്​.