കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സുപ്രീം കമ്മിറ്റി നിര്‍ദേശപ്രകാരം അടച്ചിട്ട വാണിജ്യ-ഇന്‍ഡസ്ട്രിയല്‍ സ്ഥാപനങ്ങള്‍ വാടക നല്‍കേണ്ടതില്ലെന്ന് സുപ്രീം കമ്മിറ്റി തീരുമാനം. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഷോപ്പിംഗ് മാളുകളിലും പൊതുസ്ഥലങ്ങളിലും പ്രവേശനം അനുവദിക്കുന്നതായും ആരോഗ്യ മന്ത്രി ഡോ. അഹമദ് അല്‍ സഈദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്ത് പള്ളികള്‍ തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക സമിതിയെ നിയമിച്ചിട്ടുണ്ട്. സമിതി റിപ്പോര്‍ട്ട് പ്രകാരം ഉചിതമായ സമയത്ത് പള്ളികള്‍ തുറക്കും. ആദ്യ ഘട്ട ഫീല്‍ഡ് ആശുപത്രികള്‍ ഈ മാസം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കും.



