ഒമാനില്‍ മുവാസലാത്തിന്റെ ഇന്‍റര്‍സിറ്റി ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു.ജാലാന്‍ ബനീ ബുആലി, ബുറൈമി, ഇബ്രി, ദുകം, സൂര്‍, യന്‍കല്‍, റുസ്താഖ്, കസബ്-ഷിനാസ്, ഷന്ന-മസീറ, ഇബ്രി-ബുറൈമി, ദുകം-ഹൈമ എന്നിവടങ്ങളിലേക്കായിരുന്നു സര്‍വീസുകള്‍.

അതേസമയം ബസ്സിനുള്ളില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരിക്കും യാത്രക്കാര്‍ക്ക് സീറ്റുകള്‍ നല്‍കുക. ടിക്കറ്റ് നിരക്ക് 500 ഒമാനി ബൈസ വര്‍ധിപ്പിച്ചിട്ടുണ്ട്. സിറ്റി സര്‍വീസുകള്‍ക്ക് 100 ബൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മസ്‌കറ്റ് നഗരത്തിലെ സര്‍വീസുകള്‍ ഒക്ടോബര്‍ നാലിനും, സലാല നഗരത്തിലെ സര്‍വീസുകള്‍ ഒക്ടോബര്‍ പതിനെട്ടിനും ആരംഭിക്കും. മസ്‌കറ്റില്‍ നിന്നും ദുബായിലേക്കും സലാലയിലേക്കും തല്‍ക്കാലം സര്‍വീസുകള്‍ ഉണ്ടാവില്ല.