ഒമാനില്‍ ഇന്ന് കൊവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 84 ആയി ഉയര്‍ന്നു. ഇന്ന് 689 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 334 സ്വദേശികളും 355 പേര്‍ വിദേശികളുമാണ്.ഇതോടെ 18887 പേര്‍ക്ക് രാജ്യത്ത് കൊവിഡ് രോഗം ബാധിച്ചു കഴിഞ്ഞു.

അതേസമയം ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,311 പേര്‍ക്ക്​ കോവിഡ്​ രോഗം ഭേദമായതായി ആരോഗ്യ വകുപ്പ്​ അറിയിച്ചു. പുതിയ രോഗബാധിതരുടെ എണ്ണത്തി​​​െന്‍റ ഇരട്ടിയോളമാണിത്​. ബുധനാഴ്​ച വൈകുന്നേരമാണ്​ ആരോഗ്യ വകുപ്പ്​ പുതുക്കിയ കണക്ക്​ പുറത്തുവിട്ടത്​. അസുഖം സുഖപ്പെട്ടവരില്‍ 1211 പേരും മസ്​കത്ത്​ ഗവര്‍ണറേറ്റിലുള്ളവരാണ്​.