ലോക്ജനശക്തി പാര്‍ട്ടിയില്‍ നിന്ന് അധ്യക്ഷസ്ഥാനം തെറിച്ചതോടെ ബിജെപി പിന്തുണ തനിക്കാണോ അതോ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോ എന്ന് ചിരാഗ് പസ്വാന്‍. ബിഹാറില്‍ ബിജെപി നിതീഷ് കുമാറിന്റെ ജനതാദള്‍(യു) സഖ്യത്തിലാണ്.

ബിഹാറില്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് പറഞ്ഞ ചിരാഗ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടെന്നും വെളിപ്പെടുത്തി. അതിനിടെ ആര്‍ജെഡിയുടെ സ്ഥാപകദിനത്തിന്റെ 25ാം വാര്‍ഷികത്തിനൊപ്പം ജൂലൈ 5ന് ചിരാഗ് പസ്വാന്റെ ജന്മദിനം കൂടി പാര്‍ട്ടി ആഘോഷിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്