ടോക്യോ: വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ഒടുവില്‍ ജപ്പാനിലെ രാജകുമാരി മാകോയും കാമുകന്‍ കേയി കൊമുറോയും വിവാഹിതാരവാന്‍ പോവുന്നു. വിവാഹത്തിനു ശേഷം ഇരുവരും അമേരിക്കയിലേക്ക് താമസം മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് .

ജപ്പാനിലെ നിലവിലെ രാജാവ് അകിഷിനോയുടെ മകളാണ് 29 വയസ്സുകാരിയായ മാകോ. നിയമമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന കെയി കോമുറോ എന്ന സാധാരണക്കാരനെയാണ് മോകോ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്. ടോക്യോയിലെ ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ നിയമപഠനത്തിനിടെയാണ് മാകോ കെയി കോമുറോയെ ആദ്യമായി കണ്ടുമുട്ടുന്നത്. 2012 ലായിരുന്നു ഇത്. സൗഹൃദം പിന്നീട് കടുത്ത പ്രണയത്തിന് വഴിമാറുകയായിരിന്നു.