ദുബായ്: ഐ.പി.എല്ലിലെ33-ാം മത്സരത്തില്‍ കോലിപ്പടയ്ക്ക് ആധികാരിക ജയം. രാജസ്ഥാന്‍ റോയല്‍സിന്റെ 177 റണ്‍സ് വിജയ ലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കേയാണ് റോയല്‍ ചലഞ്ചേഴ്‌സ് മറികടന്നത്. ക്ലാസിക് ബാറ്റ്‌സ്മാന്‍ ഏ.ബി. ഡിവിലിയേഴ്‌സിന്റെ മികവിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ജയം സ്വന്തമാക്കിയത്. 22 പന്തില്‍ 55 റണ്‍സുമായി ഡിവിലിയേഴ്‌സ് പുറത്താകാതെ നിന്ന് ടീമിന്റെ ജയം ഉറപ്പിച്ചു. ഒപ്പം ശക്തമായ പ്രകടനവുമായി മലയാളി താരം ദേവദത്ത് പടിക്കലും നായകന്‍ വിരാട് കോഹ്ലിയും ചേര്‍ന്നതോടെ റോയല്‍സ് ജയം ഉറപ്പിച്ചു. ദേവദത്ത് 35 റണ്‍സും കോഹ്‌ലി 43 റണ്‍സും നേടി.

ആദ്യം ബാറ്റ്‌ചെയ്ത രാജസ്ഥാന്‍ സ്മിത്തിന്റേയും(57) ഓപ്പണറായി തിളങ്ങിയ റോബിന്‍ ഉത്തപ്പയുടേയും(41) ജോസ് ബട്‌ലറുടേയും (24) കരുത്തിലാണ് 177 റണ്‍സെടുത്തത്. മധ്യനിരയില്‍ സഞ്ജു(9) വീണ്ടും നിരാശപ്പെടുത്തി. 11 പന്തിൽ 19 റൺസ് നേടിയ തെവാത്തിയയാണ് അവസാന നിമിഷം സ്കോർ കയറ്റിയത്. റോയല്‍ ചലഞ്ചേഴ്‌സിനായി നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ക്രിസ് മോറിസും നിര്‍ണ്ണായ രണ്ടു വിക്കറ്റുകള്‍ തുടക്കത്തില്‍ വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലുമാണ് ബാംഗ്ലൂരിനായി തിളങ്ങിയത്