കോവിഡ് മഹാമാരിയുടെ സമൂഹവ്യാപനമുണ്ടോയെന്നറിയാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ നടത്തിയ സര്‍വേയില്‍ നാല് പേര്‍ക്ക് രോഗസ്ഥിരീകരണം. 1200 പേരിലാണ് ഐസിഎംആര്‍ പരിശോധന നടത്തിയത്.

രോഗബാധ കണ്ടെത്തിയ പഞ്ചായത്തുകളുടെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഐസിഎംആറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പഞ്ചായത്തുകളില്‍ കൂടുതല്‍ പേരില്‍ ആന്റിബോഡി പരിശോധന നടത്തും.

തൃശ്ശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്ന് 400 പേരെ വീതമാണ് പരിശോധനയ്ക്ക് തെരഞ്ഞെടുത്തത്. തൃശ്ശൂരില്‍ 3 പേര്‍ക്ക് രോഗബാധ കണ്ടെത്തി. എറണാകുളത്തു നിന്നെടുത്ത സാമ്ബിളുകളില്‍ ഒരെണ്ണം പൊസിറ്റീവായി. പാലക്കാട് നിന്നെടുത്ത സാമ്ബിളുകളില്‍ കോവിഡ് രോഗം കണ്ടെത്താനായില്ല. രോഗബാധിതരുമായി നേരിട്ട് ബന്ധമില്ലാത്തവരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സാമ്ബിളുകള്‍ ശേഖരിച്ചത് ഈ വിധത്തിലായിരുന്നു.

ഐസിഎംആര്‍ രാജ്യത്തെമ്ബാടും ഇത്തരം സര്‍വേകള്‍ നടത്തുന്നുണ്ട്.

സംസ്ഥാനത്ത് ചെറിയ തോതില്‍ സമൂഹവ്യാപനം നടന്നിരിക്കുമോയെന്ന സന്ദേഹം പല വിദഗ്ധരില്‍ നിന്നായി ഉയരുന്നുണ്ട്. എന്നാല്‍ നിലവില്‍ സമൂഹവ്യാപനത്തിന്റെ സാഹചര്യം കേരളത്തിലില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.