ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ മുംബൈ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. 3:30ആരംഭിക്കുന്ന മത്സരത്തില്‍ റോസ് നേടിയ മുംബൈ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ഇരുടീമിനും സീസണിലെ അഞ്ചാം മത്സരമാണിത്.

രണ്ട് ജയം വീതമെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഏറെ മുന്നിലാണ് മുംബൈ. ചെന്നൈക്കെതിരെ പരിക്കേറ്റ മടങ്ങിയ ഭുവനേശ്വര്‍ കുമാറിന് കളിക്കാനാകുമോയെന്ന് ഉറപ്പില്ല. പരിക്കേറ്റ ഭുവനേശ്വര്‍ പിന്മാറിയാല്‍ സന്ദീപ് ശര്‍മ്മ, ബേസില്‍ തമ്പി, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരിലൊരാളെ ടീമിലെടുക്കേണ്ടിവരും. റാഷിദ് ഖാന്‍റെ മികവില്‍ മുംബൈയെ പിടിച്ച്‌ നിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാകും ഇന്ന് ഹൈദരാബാദ് ഇറങ്ങുന്നത്.