കഴിഞ്ഞ ദിവസമാണ് കേരളത്തിലെ പ്രമുഖ യൂട്യൂബേര്‍സിനെതിരെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. 13 യൂട്യൂബർമാരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് എന്നാണ് വാര്‍ത്ത വന്നത്. ആ ലിസ്റ്റിൽ നടിയും അവതാരകയും യൂട്യൂബറുമായ പേളി മാണിയുടെ പേരും ഉയർന്നിരുന്നു.  

വാര്‍ത്തകള്‍ക്ക് പിന്നാലെ പേളി സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് ശ്രദ്ധ നേടുകയാണ്.  ഓറ പോലെ തോന്നിക്കുന്ന ലൈറ്റിന് മുന്നിലാണ് പേളി ഇരിക്കുന്നത്. ഓള്‍ ഈസ് വെല്‍, ഓള്‍ ഈസ് വെല്‍. എന്നെ എന്നും വിശ്വസിക്കുന്നവര്‍ക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ട് സ്മൈലികളും ലൌ ചിഹ്നവും അടക്കം പേളി പോസ്റ്റ് ചെയ്തിരിക്കുന്നത്. 

പേളിയെ അനുകൂലിച്ച് നിരവധിപ്പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. പലരും റെയിഡ് വിവരങ്ങള്‍ പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അതിനൊന്നും താരം മറുപടി നല്‍കുന്നില്ല. ഏകദേശം 2.6 മില്യൺ സബ്സ്ക്രൈബർസാണ് പേളിക്ക് യൂട്യൂബിൽ മാത്രമുള്ളത്. പേളി പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാം പലപ്പോഴും ട്രെൻഡിങ്ങിൽ വരാറുണ്ട്. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട യൂട്യൂബർമാരിലൊരാളാണ് പേളി. പ്രധാനമായും അഭിമുഖങ്ങളും തന്‍റെ കുടുംബത്തിന്‍റെ വിശേഷങ്ങളുമാണ് പേളി യൂട്യൂബില്‍ പങ്കുവയ്ക്കാറുള്ളത്.