ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കീഴിലുള്ള ഭരണകൂടം കുടിയേറ്റ വിരുദ്ധ സമീപനം സ്വീകരിച്ചതോടെ അമേരിക്കയിലേക്ക് കുടിയേറാൻ പുതിയ മാർഗം തേടി ഇന്ത്യക്കാർ. ഇബി–5 വീസ നേടുന്നതിനാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ നിലവിൽ ശ്രമിക്കുന്നത്. കഴിഞ്ഞ 5 മാസത്തിനിടെ 100 ശതമാനം വർധനവാണ് ഇബി വീസയ്ക്കായി ഇന്ത്യൻ വിദ്യാർഥികളിൽ നിന്നുണ്ടായിരിക്കുന്നത്.
800000 ഡോളർ അഥവാ ഏകദേശം ഏഴു കോടി രൂപ നിക്ഷേപിക്കുന്നവർക്ക് ഇബി വീസയിലൂടെ ഗ്രീൻ കാർഡോ പെർമനന്റ് റസിഡൻസിയോ സ്വന്തമാക്കാം. പക്ഷേ ഇബി വീസ 700 ഇന്ത്യക്കാർക്ക് മാത്രമാണ് യുഎസ് നൽകുക. എണ്ണം പരിമതിപ്പെടുത്തിയിട്ടൂണ്ടെങ്കിലും അപേക്ഷകരുടെ എണ്ണം വർധിക്കുകയാണ്. ഭാര്യയ്ക്കും 21 വയസ്സിൽ താഴെയുള്ള മക്കൾക്കും യുഎസിൽ വരാൻ ഇതിലൂടെ സാധിക്കും. ഇവർക്കും ഗ്രീൻ കാർഡ് ലഭ്യമാകും.
അമേരിക്കയിലുള്ള വ്യവസായത്തിൽ പണം നിക്ഷേപിക്കണം അല്ലെങ്കിൽ 10 സ്ഥിരം ഫുൾ ടൈം ജോലി സൃഷ്ടിക്കുകയോ നിലനിർത്തുകയോ വേണം.



