ഡാളസ്: ഏലിയാമ്മ തോമസ് (അമ്മാൾ – 87) ഡാളസിൽ അന്തരിച്ചു. പരേതരായ സി.എം.ഡാനിയേൽ – മറിയാമ്മ ഡാനിയേൽ ദമ്പതികളുടെ മകളാണ്. തിരുവല്ല സ്വദേശി പി.എം. തോമസ് ആണ് ഭർത്താവ്. മക്കൾ: ജെസി തോമസ്, ബിന്ദു തോമസ്.
1972-ൽ ന്യൂയോർക്കിൽ എത്തിയ അമ്മാൾ 25 വർഷത്തോളം ന്യൂയോർക്ക് ക്വീൻസിലുള്ള സെന്റ് ജോൺസ് ആശുപത്രി ആതുര സേവനരംഗത്ത് നഴ്സായി പ്രവർത്തിച്ചു. 2010-ൽ ഡാളസിലേക്ക് താമസം മാറിയ കുടുംബം കമ്പാഷനേറ്റ് ചർച്ച് ഓഫ് ഗോഡ്, ഫോർണി അംഗമാണ്.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സണ്ണി വെയ്ൽ ന്യൂഹോപ്പ് ഫ്യൂണറൽ ഹോമിലെ (500 US 80, Sunnyvale , Texas) ശുശ്രൂഷകൾക്ക് ശേഷം നടക്കും. ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം www.Provisiontv.inൽ ദർശിക്കാവുന്നതാണ്.



