ചെന്നൈ: കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. വെന്റിലേറ്റര്‍ സഹായത്തോടെയുള്ള എക്മോ ചികിത്സ തുടരുകയാണ്. നേരത്തെ എസ്പിബി കോവിഡ് മുക്തനായെന്നു മകന് എസ്.പി. ചരണ്‍ രാവിലെ പ്രസ്താവിച്ചിരുന്നു. പിന്നീട് വിശദീകരണവുമായി ചരണ്‍ രംഗത്തുവന്നു. കോവിഡ് നെഗറ്റീവോ പോസിറ്റീവോ ആയിക്കൊള്ളട്ടെ. അദ്ദേഹത്തിന്റെ നില മാറ്റമില്ലാതെ തുടരുകയാണെന്ന് ചരണ്‍ പറഞ്ഞു.
ഈ മാസം അഞ്ചിന് കൊവിഡ് ബാധയെത്തുടര്‍ന്നാണ് എസ് പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ആശുപത്രിയില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത വീഡിയോ എസ് പി ബാലസുബ്രഹ്മണ്യം തന്നെ പുറത്തുവിട്ടിരുന്നു. തീവ്ര വൈറസ് ബാധയില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചെന്നും വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഹോം ക്വാറന്‍റൈന്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുമായുള്ള സമ്ബര്‍ക്കം ഒഴിവാക്കാനാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ 13ന് രാത്രിയോടെ ആരോഗ്യനില വഷളാവുകയായിരുന്നു.