മലപ്പുറം: പാലക്കാട് എസ്ഡിപിഐ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച്‌ ജില്ല ആസ്ഥാനമായ മലപ്പുറം നിശ്ചലമായി. സംസ്ഥാനത്ത് മുഴുവന്‍ ജില്ല ആസ്ഥാനങ്ങളിലും ഇന്ന് രാവിലെ 11 മണിക്ക് ഹൈവെ ഉപരോധം പ്രഖ്യാപിച്ചിരുന്നു.

മലപ്പുറം ജില്ലയില്‍ നാലിടത്ത് നിന്ന് പ്രകടനമായി എത്തിയ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ മലപ്പുറം ജില്ല ആസ്ഥാനമായ കോട്ടക്കുന്ന് ജംഗ്ഷനില്‍ റോഡ് ഉപരോധിക്കുകയായിരുന്നു.

മണിക്കൂറോളം മഞ്ചേരി ,പെരിന്തല്‍മണ്ണ ഹൈവെ നിശ്ചലമായി.

ഉപരോധസമരം എസ് ഡിപിഐ ജില്ല പ്രസിഡന്റ് സി പി എ ലത്തീഫ് ഉദ്‌ഘാടനം ചെയ്തു.ജില്ല വൈസ് പ്രസി: അഡ്വ:സാദിഖ് നടുത്തൊടി അദ്ധ്യക്ഷത വഹിച്ചു, ജില്ല ജനറല്‍ സിക്രട്ടറി എ കെ അബ്ദുല്‍ മജീദ് സ്വാഗതവും, ജില്ല സിക്ര: അഡ്വ: കെ സി നസീര്‍ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സമിതി അംഗം സി.എച്ച്‌.അഷ്റഫ് , പോപുലര്‍ ഫ്രണ്ട് വെസ്റ്റ് ജില്ല പ്രസി: അഹദ് വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു.

ലോകനാഥ് ബഹറ ഡിജിപി ആയത് മുതല്‍ കേരള പോലീസ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍്റ പണയവസ്ഥുവായി മാറിയിരിക്കുകയാണന്നും, ആര്‍എസ് എസ് വിധേയത്വം വെച്ച്‌ പൊറിപ്പിക്കില്ലന്നും നേതാക്കള്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്നെ പാലക്കാട് സിറാജുന്നിസ എന്ന 12 കാരിയെ വെടിവെച്ച്‌ കൊന്ന പാലക്കാടിന്‍്റെ പഴയ മണ്ണലല്ലെന്നും, പുതിയ സൂര്യന്‍ ഉദിച്ചിട്ടുണ്ടന്നും നേതാക്കള്‍ ഓര്‍മ്മപ്പെടുത്തി.