വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായി ഉടന്‍ കൂടിക്കാഴ്ച നടത്തും. മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സി ഒ) ഉച്ചകോടിയ്ക്കിടെയായിരിക്കും കൂടിക്കാഴ്ച. ലഡാക്കില്‍ ഒരിടവേളയ്ക്ക് ശേഷം ഇന്ത്യ, ചൈന സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുന്നതിന് ഇടെയാണ് ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നത്. ഇരു വിദേശകാര്യ മന്ത്രിമാരും ഉച്ചകോടിയ്ക്കായി റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെത്തിയിട്ടുണ്ട്. ആഴത്തിലുള്ള രാഷ്ട്രീയതല ചര്‍ച്ച അനിവാര്യമാണെന്നും അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും എസ് ജയശങ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം ചൈനീസ് പ്രതിരോധ മന്ത്രി വീ ഫെംങ്‌ഗെയുമായി മോസ്‌കോയില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിനുത്തരവാദി ഇന്ത്യയാണെന്ന കുറ്റപ്പെടുത്തലാണ് ചൈന ഈ യോഗത്തില്‍ നടത്തിയത്.
പാങ്‌ഗോങ് സോ തടാകത്തിന്റെ തെക്കന്‍ തീരത്താണ് ചൈനീസ് പിഎല്‍എ (പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി) ആയുധങ്ങളുമായി കടന്നുകയറ്റം നടത്തിയിരിക്കുന്നത്.