തിരുവനന്തപുരം: സര്‍വീസില്‍ നിന്നും വിരമിച്ചാലും കേരളത്തില്‍ തന്നെ തുടരുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്.

ഒരു സ്വകാര്യ മാധ്യമത്തിനായി നല്‍കിയ അഭിമുഖത്തിലാണ് വിരമിച്ച ശേഷം കേരളത്തില്‍ തന്നെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

തിരുവനന്തപുരത്ത് വാടക വീടെടുത്ത് അവിടെ തന്നെ സ്ഥിര താമസമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില പദ്ധതികള്‍ മനസിലുണ്ടെന്ന് പറഞ്ഞ അദ്ദേഹം അതെന്താണെന്ന് വെളിപ്പെടുത്താന്‍ തയാറായില്ല.

അടുത്ത വര്‍ഷമാണ്‌ ഋഷിരാജ് സിംഗ് സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. കൂടാതെ, സൈക്ക്ലിംഗ് ശീലം നേരത്തെയുണ്ടെന്നും ദിവസം 22കിലോമീറ്ററോളം സൈക്കിളില്‍ യാത്ര ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൌണ്‍ കാലത്ത് ഏറെ മിസ്‌ ചെയ്യുന്നത് സിനിമകളെ ആണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് അങ്ങനെ എല്ലാ ഭാഷയിലെയും സിനിമകള്‍ കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.