തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളജ് അധ്യാപകരുടെ നിയമനാംഗീകാരം സര്‍വകലാശാലകളില്‍നിന്ന് എടുത്തുമാറ്റുന്നത് യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന് ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിെന്റ റിപ്പോര്‍ട്ട്. നിയമനാംഗീകാരം കോളജ് വിദ്യാഭ്യാസ ഡയറക്ടറില്‍ നിക്ഷിപ്തമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. ഇതുസംബന്ധിച്ച് അടിയന്തരമായി അഭിപ്രായമറിയിക്കാന്‍ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് കത്തുനല്‍കി. ഇതിനുള്ള മറുപടിയിലാണ് നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും സര്‍വകലാശാലകളുടെ സ്വയംഭരണാധികാരത്തില്‍ കൈകടത്തുന്നതായിരിക്കുമെന്നും കൗണ്‍സില്‍ വൈസ് ചെയര്മാന് ഡോ.ഗുരുക്കൾ വ്യക്തമാക്കിയത്.
കോളജ് അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർവകലാശാലകളാണ് നടത്തേണ്ടതെന്ന് 2010ലും 2018ലും യു.ജി.സി െറഗുലേഷനി വ്യക്തമാക്കിയിട്ടുണ്ടെന്ന് കൗൺസിൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി..