ശയ്യാവലംബിയായ ജ്യേഷ്ഠസഹോദരനെ കാണാൻ എമരിറ്റസ് പാപ്പാ ബെനഡിക്ട് മാതൃരാജ്യമായ ജർമനിയിലെത്തി.
ഇന്നലെ ഉച്ചയ്ക്ക് മ്യൂണിക്കിൽ വിമാനമിറങ്ങിയ എമരിറ്റസ് പാപ്പാ ജ്യേഷ്ഠസഹോദരനായ മോൺ. ജോർജ് റാറ്റ്സിംഗർ (96) താമസിക്കുന്ന റേഗൻസ്ബുർഗ് രൂപതയുടെ സെമിനാരിയിലേക്കു പോയി. റേഗൻസ്ബുർഗ് രൂപതാധ്യക്ഷൻ ഡോ. റുഡോൾഡ് ഫോഡർഹോൾസർ അദ്ദേഹത്തെ സ്വാഗതം ചെയ്തു. 93-കാരനായ എമരിറ്റസ് പാപ്പാ പൊതുപരിപാടികളിലൊന്നും പങ്കെടുക്കുന്നില്ല.
ജർമനിയിലേക്കുള്ള യാത്രയെപ്പറ്റി ഫ്രാൻസിസ് പാപ്പായുമായി ചർച്ച ചെയ്തശേഷമാണ് എമരിറ്റസ് പാപ്പാ ബെനഡിക്ട് തീരുമാനമെടുത്തത്. അദ്ദേഹത്തിന്റെ റോമിലേക്കുള്ള മടക്കയാത്രാത്തീയതി നിശ്ചയിച്ചിട്ടില്ല.