കൊല്ലം: എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. രാവിലെപാര്‍ലമെന്റില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ ലോക്സഭാ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
കൊല്ലം ലോക്സഭയില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം. കെ സി വേണുഗോപാല്‍ എംപി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പ്രേമചന്ദ്രന് ഒപ്പം പങ്കെടുത്തിരുന്നു.