കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്കു വേണ്ടിയുള്ള എംബസിയുടെ രജിസ്‌ട്രേഷന്‍ ഡ്രൈവ് തുടരുന്നു. കുവൈറ്റിലുള്ള എല്ലാ ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്കും വേണ്ടിയാണ് രജിസ്‌ട്രേഷന്‍ ഡ്രൈവ് ഒരുക്കുന്നത് എംബസി വ്യക്തമാക്കി. എഞ്ചിനീയറിംഗ് കോളേജ്, മറ്റു സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള അക്രഡിറ്റേഷന്‍ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും രജിസ്‌ട്രേഷന്‍ ഡ്രൈവില്‍ പങ്കെടുക്കാം. എല്ലാ എഞ്ചിനീയര്‍മാരും https://forms.gle/YRoQwFEu3YHURgCe6 എന്ന ലിങ്ക് വഴി ഫോം പൂരിപ്പിച്ച് നല്‍കണം. സെപ്തംബര്‍ 30 വരെ രജിസ്‌ട്രേഷന്‍ ചെയ്യാം. വിവരങ്ങള്‍ക്ക്: edu.kuwait@mea.gov.in ബന്ധപ്പെടാവുന്നതാണ്.