കൊച്ചി> വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍
കോടതിയെ അറിയിച്ചു.
കമ്മീഷന്‍ അധ്യക്ഷയുടെ നിയമന സമയത്ത് അയോഗ്യത ഉണ്ടങ്കില്‍ മാത്രമേ കോ വാറണ്ടോ ഹര്‍ജി നിലനില്‍ക്കു എന്ന് സര്‍ക്കാര്‍ വാദിച്ചു. അങ്ങനെ ഒരു പരാതി ഹര്‍ജിക്കാര്‍ക്കില്ല’ അദ്ധ്യക്ഷയെ നീക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് അനു ശിവരാമന്‍ പരിഗണിച്ചത്.
പ്രവര്‍ത്തന കാലയളവില്‍ യോഗ്യതയില്ലെങ്കില്‍ നടപടിയെടുക്കാനുള്ള അധികാരം നിയമനാധികാരിയായ സര്‍ക്കാരിനാണ്. അയോഗ്യത ചൂണ്ടിക്കാട്ടി ആരും സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നും സര്‍ക്കാരിന് ഹര്‍ജിക്കാര്‍ പരാതി നല്‍കിയിട്ടില്ലന്നും സര്‍ക്കാര്‍ വിശദീകരിച്ചു.