മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 2,110 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന വ്യക്തമാക്കി. 13.50 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,050 പേര്‍ക്ക് നേരിട്ടുള്ള സമ്ബര്‍ക്കത്തിലൂടെയും 35 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ് രോഗബാധയുണ്ടായത്.
കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 22 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 1,230 പേരാണ് കൊവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്.



