മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗത്തില്‍നിന്നും മകന്റെ ജനനത്തോടെയാണ് മേഘ്ന രാജ് തന്റെ ജീവിതത്തിലേക്ക് തിരികെ വന്നത്. പലപ്പോഴും മകനൊപ്പമുളള നിമിഷങ്ങള്‍ മേഘ്ന ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ, ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മകന്റെ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് മേഘ്ന രാജ്. ഉണ്ണിക്കണ്ണന്റെ വേഷത്തിലാണ് ഫൊട്ടോയില്‍ ജൂനിയര്‍ ചീരുവുളളത്. നിരവധി പേരാണ് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ജൂനിയര്‍ ചീരുവിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.