ഇന്ത്യന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മുന്‍നിര ക്ലബുകളിള്‍ ഒന്നായ ഈസ്റ്റ് ബംഗാള്‍ ഈ വര്‍ഷം മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്‌എല്‍)ന്റെ ഭാഗം. ഈസ്റ്റ് ബംഗാളിന്റെ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കൊല്‍ക്കത്തയിലെ വന്‍കിട സിമന്റ് കമ്പനിയായ ശ്രീ സിമന്റസ് ഈസ്റ്റ്ബംഗാളിന്റെ ഭൂരിപക്ഷ ഓഹരികള്‍ വാങ്ങിയതോടെയാണ് ഐഎസ്‌എല്‍ പ്രവേശനവും സാധ്യമായത്. ഇതോടെ ഐഎസ്‌എല്‍ ടീമുകളുടെ എണ്ണം 11 ആയി ഉയര്‍ന്നു.

 

 

കളിക്കളത്തിലെ ഈസ്റ്റ് ബംഗാളിന്റെ ചിരവൈരികളായ മോഹന്‍ ബഗാന്‍ നേരത്തെ തന്നെ എടികെയില്‍ ലയിച്ചിരുന്നു. ഇതോടെ ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതാപികളായ രണ്ട് ക്ലബുകള്‍ ഫുട്‌ബോളിന്റെ പുതിയ രൂപത്തിലേക്ക് മാറി. 2014ല്‍ ഐഎസ്‌എല്‍ തുടങ്ങുമ്പോള്‌ എട്ട് ടീമുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

കൊല്‍ക്കത്തയില്‍ ആരാധക പിന്‍ബലത്താല്‍ സമ്പന്നായ രണ്ട് ക്ലബുകള്‍ ഐഎസ്‌എല്ലിന്റെ ഭാഗമായതോടെ ടൂര്‍ണമെന്റിന് കൂടുതല്‍ ആവേശം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊല്‍ക്കത്തയില്‍ മാത്രമല്ല, ഈസ്റ്റ് ബംഗാളിനും മോഹന്‍ ബംഗാനും രാജ്യത്തുടനീളം ആരാധകരുണ്ട്. പുതിയ ടീമിന്റെ പ്രവേശനം മറ്റ് ടീമുകളുടെ മത്സരഗതിയെയും ടീം ഘടനയെയും എത്രകാണ്ട് മാറ്റുമെന്ന് പറയാനാകില്ല.