കണ്ണൂര്‍: കണ്ണൂര്‍ ആര്‍ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് വിധി പറയും.
വ്‌ളോഗര്‍ സഹോദരന്മാരായ എബിന്റെയും ലിബിന്റെയും യൂട്യൂബ് വീഡിയോകള്‍ പരിശോധിച്ച ശേഷം ഇരുവര്‍ക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടോ എന്നത് ഉള്‍പ്പടെ അന്വേഷണ വിധേയമാക്കണം എന്ന് കാണിച്ചാണ് പൊലീസ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം, കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ലെന്നും പൊലീസ് കേസ് കെട്ടിചമച്ചതാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. വാഹനത്തിലെ നിയമലംഘനങ്ങള്‍ക്ക് പിഴ അടയ്ക്കാന്‍ തയ്യാറാണെന്ന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ, കേസ് പരിഗണിക്കുന്നത് കോടതി രണ്ട് തവണ മാറ്റിയിരുന്നു.
സമയപരിധിക്ക് മുന്‍പ് രണ്ടാം ഡോസ് വാക്സിന്‍ എടുത്താല്‍ ഫലപ്രാപ്തിയെ ബാധിക്കുമോ; കേന്ദ്രത്തിനോട് ഹൈക്കോടതി
ടെമ്ബോ ട്രാവലറില്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിന് ഇ-ബുള്‍ ജെറ്റ് എന്ന യൂട്യൂബര്‍ സഹോദരങ്ങളുടെ ‘നെപ്പോളിയന്‍’ എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴ ഇടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ ആര്‍ടിഒ ഓഫീസില്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് ഇരുവര്‍ക്കുമെതിരെ കേസ് എടുക്കുകയായിരുന്നു.



