ഇ​സ്താം​ബു​ള്‍: അ​മേ​രി​ക്ക​യു​ടെ മ​ധ്യ​സ്ഥ​ത​യി​ല്‍ ഇ​സ്ര​യേ​ലു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധം ആ​രം​ഭി​ക്കാ​നു​ള്ള യു​എ​ഇ നീ​ക്ക​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി തു​ര്‍​ക്കി. യു​എ​ഇ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ക്കു​ന്ന​തും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ തി​രി​ച്ചു​വി​ളി​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് തു​ര്‍​ക്കി പ്ര​സി​ഡ​ന്‍റ് റി​സെ​പ് ത​യ്യി​പ് എ​ര്‍​ദോ​ഗ​ന്‍ വ്യ​ക്ത​മാ​ക്കി.

യു​എ​ഇ​യു​ടെ ഈ ​നീ​ക്ക​ത്തി​ന് ച​രി​ത്രം മാ​പ്പു ത​രി​ല്ലെ​ന്നാ​യി​രു​ന്നു തു​ര്‍​ക്കി വി​ദേ​ശ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. പ​ല​സ്തീ​നെ​തി​രാ​യ യു​എ​ഇ നീ​ക്കം ഉ​ള്‍​ക്കൊ​ള്ളാ​നാ​വി​ല്ല- വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു.