ജി​ദ്ദ: ഈ വര്‍ഷത്തെ ഹജ്ജിന്​ അവസരം 65 വയസ്സിനു​താ​െഴ പ്രായമുള്ളവര്‍ക്കും വിട്ടുമാറാത്ത രോഗമില്ലാത്തവര്‍ക്കും മാത്രമായിരിക്കുമെന്ന്​ സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ്​ അല്‍റബീഅ അറിയിച്ചു. ഹജ്ജ്​മന്ത്രി ഡോ. മുഹമ്മദ്​ സ്വാലിഹിനോടൊപ്പം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ്​ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്​. പരിമിതമായ ആഭ്യന്തര തീര്‍ഥാടകരെ പ​െങ്കടുപ്പിച്ച്‌​ ഇത്തവണ ഹജ്ജ്​ നടത്താനുള്ള സൗദി ഗവണ്‍മ​െന്‍റ്​ തീരുമാനം മുസ്​ലിംകളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്താണ്​. ഹജ്ജിനുപോകുന്നവരെ ​കോവിഡ്​ പരി​ശോധക്ക്​​ വിധേയമാക്കും. ഹജ്ജിനുശേഷം തീര്‍ഥാടകര്‍ 14 ദിവസം ക്വാറന്‍റീനില്‍ കഴിയണം.