ഇറ്റാലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗ സ്യാതെക്കിന്. തികച്ചും ഏകപക്ഷീയമായ ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്‌ളിസ്‌ക്കോവയെ തകര്‍ത്താണ് ഇഗയുടെ കിരീട നേട്ടം.

പ്ലിസ്‌ക്കോവയ്ക്ക് ഒറ്റ സെറ്റ് പോലും വിട്ടുനല്‍കാതെ വെറും 46 മിനുട്ട് കൊണ്ടാണ് പോളിഷ് താരം വിജയം സ്വന്തമാക്കിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഇഗ സ്യാതെക്ക് ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടം ചൂടുന്നത്.

2020ലെ ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീട ജേത്രിയാണ് ഇഗ സ്യാതെക്ക്.