മിലാന്‍: ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് സെമിയില്‍ കടന്നു. യു.എസ്.ഓപ്പണ്‍ കളിക്കാതിരുന്ന സ്‌പെയിനിന്റെ റാഫേല്‍ നാദല്‍ പുറത്തായി. ജര്‍മ്മനിയുടെ കീഫറിനെ 6-3,4-6, 6-3നാണ് ജോക്കോവിച്ച് കീഴടക്കിയത്. നദാല്‍ അര്‍ജ്ജന്റീനയുടെ ഷ്വാറ്റ്‌സ്മാനോടാണ് 6-2,7-5ന് പരാജയപ്പെട്ടത്. ജോക്കോവിച്ചിന്റെ എതിരാളി നോര്‍വേയുടെ കാസ്പര്‍ റുഡും ഷ്വാറ്റ്‌സ്മാന്റെ എതിരാളി കാനഡയുടെ ഡെന്നീസ് ഷാപ്പോലേവുമാണ്.

യു.എസ്.ഓപ്പണില്‍ കിരീട പ്രതീക്ഷയുമായിറങ്ങിയ ജോക്കോവിച്ച് അയോഗ്യനാക്ക പ്പെടുകയായിരുന്നു.മോശം പെരുമാറ്റത്തിനാണ് സെര്‍ബിയന്‍ താരത്തെ ക്വാര്‍ട്ടറില്‍ പുറത്താക്കിയത്. കളിക്കിടെ പോയിന്റ് നഷ്ടമായതിന്റെ നിരാശയില്‍ പുറകിലേയ്ക്ക് അടിച്ച പന്ത് ലൈന്‍ ജഡ്ജിന്റെ കഴുത്തില്‍ കൊണ്ടതാണ് നടപടിക്ക് കാരണമായത്. അതേസമയം അന്താരാഷ്ട്ര ടെന്നീസില്‍ ഇത്രയും രസികനായ ഒരു താരമില്ലെന്നതും വിരോധാഭാസമാണ്. ഇന്നലെ ഇറ്റാലിയന്‍ ഓപ്പണിനിടേയും ജോക്കോവിച്ച് റാക്കറ്റ് നിലത്തടിച്ച് പൊട്ടിച്ചതിന് ചെയര്‍ അംബയറുടെ മുന്നറിയിപ്പും കിട്ടി