മിഡിൽ ഈസ്റ്റി സംഘർഷം രൂക്ഷമാകുന്നതിനിടയിൽ, പാകിസ്ഥാൻ പൗരന്മാർക്കുള്ള വിസ ഓൺ-അറൈവൽ നയം ഖത്തർ താൽക്കാലികമായി നിർത്തിവച്ചതായി പാകിസ്ഥാൻ എംബസി വൃത്തങ്ങളെ ഉദ്ധരിച്ച് ഖലീജ്‌ടൈംസിന്റെ റിപ്പോർട്ട് പറയുന്നു.

“ഖത്തറിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പാകിസ്ഥാൻ പൗരന്മാർക്ക് വിസ ഓൺ അറൈവൽ സൗകര്യം നിലവിൽ ലഭ്യമല്ലെന്ന് എംബസി അറിയിച്ചു. ഖത്തറിലേക്കുള്ള എല്ലാ പാകിസ്ഥാൻ യാത്രക്കാരും അസൗകര്യം ഒഴിവാക്കാൻ യാത്ര ചെയ്യുന്നതിന് മുമ്പ് ഉചിതമായ വിസകൾ നേടണമെന്ന് നിർദ്ദേശിക്കുന്നു,” ഖലീജ് ടൈംസിന് നൽകിയ പ്രസ്താവനയിൽ എംബസി കൂട്ടിച്ചേർത്തു.