അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് തൊട്ടുപിറ്റേന്ന്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത വിമർശനവുമായി ഇറാൻ്റെ പരമോന്നത നേതാവ് അലി മൊജ്തബ ഖമേനി രംഗത്തെത്തി. കരാർ ഒപ്പിടുന്നതിനായി അമേരിക്കൻ നേതാവ് അങ്ങേയറ്റം “വെപ്രാളപ്പെട്ടിരുന്നുവെന്നും” (Desperate) ഇതിനായി എല്ലാത്തരം സമ്മർദ്ദ തന്ത്രങ്ങളും പ്രയോഗിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുഎസ്-ഇറാൻ താൽക്കാലിക കരാർ ഒപ്പിട്ടതിന് ശേഷം പുറത്തുവിട്ട തന്റെ ആദ്യ പ്രസ്താവനയിലാണ്, താൻ തുടക്കത്തിൽ ഈ കരാറിനെ തത്വത്തിൽ എതിർത്തിരുന്നുവെന്ന് മൊജ്തബ ഇറാനിയൻ ജനതയോട് വ്യക്തമാക്കിയത്.

എന്നാൽ ഇറാന്റെയും അവരുടെ സഖ്യകക്ഷികളായ ‘പ്രതിരോധ മുന്നണിയുടെയും’ (Resistance Front) താല്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അംഗങ്ങളും ഉറപ്പ് നൽകിയതിന് ശേഷമാണ് താൻ ഇതിന് അനുമതി നൽകിയതെന്നും അദ്ദേഹം വ്യാഴാഴ്ച പറഞ്ഞു.