അമേരിക്കയിൽ ഇമ്മിഗ്രേഷന്റെ ചരിത്ര പ്രധാനമായ ബില്ലിന്റെ നിർണായക ഘട്ടത്തിൽ ഫോമാ ഇമ്മിഗ്രേഷൻഫോറം സംഘടിപ്പിച്ച മീറ്റിംഗിൽ ന്യൂയോർക് സെനറ്റർ കെവിൻ തോമസ് പങ്കുചേരുകയും, നിർണായകമായസഹായങ്ങൾ വാഗ്ദാനം ചെയ്തു. നിലവിലെ ഇമ്മിഗ്രേഷൻ നിയമപ്രകാരം, ഗ്രീൻ കാർഡ് പ്രോസസ്സ് ചെയ്യുന്നത്”കൺട്രി ഓഫ് ഒറിജിനിന്റെ” അടിസ്ഥാനത്തിലാണ്, അതുകൊണ്ടു തന്നെ ഉദ്യോഗാർത്ഥികളായി വരുന്നഇമ്മിഗ്രന്റ്‌സും, ഫാമിലി വിസയിൽ വരുന്ന ഇമ്മിഗ്രന്റ്സിനും ഗ്രീൻ കാർഡ് ലഭിക്കുന്നതിൽ കാലതാമസംവന്നിരുന്നു. ഇന്ത്യയിൽനിന്നുള്ള നോൺ ഇമിഗ്രന്റിന്, ഗ്രീൻകാർഡ് ലഭിക്കണമെങ്കിൽ അമ്പതു മുതൽ എഴുപതുവർഷത്തിന്റെ കാലതാമസമാണ് കണക്കുകൾ പറയുന്നത്. ഇവരിൽ ചിലരുടെ പ്രായപൂർത്തിയാതായ മക്കൾക്ക്നിർബന്ധിതമായി രാജ്യം വിടുന്ന സാഹചര്യം വരുന്നതോടെ ഇവരുടെ അവസ്ഥ കൂടുതൽ ദുസ്സഹമാക്കുന്നത്.
നിലവിലെ ഇമ്മിഗ്രേഷൻ നിയമങ്ങളെ ഭേദഗതി വരുത്തുവാൻ 2019 ന്റെ പ്രാരംഭത്തിൽ കോൺഗ്രസ് വുമൺ സോയിലോഫ്‌ഗ്രാൻ അവതരിപ്പിച്ച ബില്ല് കോൺഗ്രസ്സിലെ രണ്ടു സഭകളിലും പാസാക്കുകയും. തുടർന്ന് യൂട്ട സെനറ്റർമൈക്ക് ലീയുടെ നിതൃത്വത്തിൽ സെനറ്റിൽ ഭേതഗതിയോടെയാണ് ബില്ല്പാസ്സായത്. ഇല്ലിനോയി സെനറ്റർ ഡിക്ക്ഡെർബിനും, ഫ്ലോറിഡ സെനറ്റർ റിക്ക് സ്കോട്ടിന്റെയും നിബന്ധനകൾ കൂട്ടിച്ചേർത്താണ് സെനറ്റിൽ ബില്ല്പാസായത്. ആയതിനാൽ ഈ ബില്ല് ഇമ്മിഗ്രേഷൻ ആൻഡ് സിറ്റിസൺ കമ്മറ്റിയുടെ അധ്യക്ഷതയിൽഅനുരഞ്ജനത്തിനു ശേഷം മാത്രമേ പ്രസിഡന്റ് ട്രംപിന്റെ അപ്പ്രൂവൽ നേടിയെടുക്കുവാൻ സാധിക്കുകയുള്ളു.ജനുവരിയിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അധികാരം ഒഴിയുന്ന സാഹചര്യത്തിൽ യുഎസ് കോൺഗ്രസിന്റെകാലാവധി അവസാനിക്കുകയാണ്. പ്രസിഡന്റ് ട്രംപിന്റെ അപ്പ്രൂവൽ ലഭിക്കുവാൻ സാധിക്കാത്ത പക്ഷം ഈ ബില്ല്അസാധുവാകും. ഈ സാഹചര്യം ഒഴിവാക്കാൻ, ഈ ബില്ലിന്റെ സ്പോൺസേർസ് ഇതിനെ ഒമിനി ബസ്സെന്ന മാതൃബില്ലിന്റെ കൂടെ കൂട്ടിച്ചേർക്കുവാൻ പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്. ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ചു സഭഅടക്കുന്നതിന്റെ സാഹചര്യത്തിൽ ഈ ആഴ്ച ബില്ല് പാസായില്ലങ്കിൽ പിന്നീട് ഇത് അസാധുവാകും.
ഈ ബില്ല് പാസാകുവാൻ വേണ്ടി ഫോമാ ലൈഫ് വിവിധ സൗത്ത് ഏഷ്യൻ സംഘടനകളോടൊപ്പം സമ്മർദ്ദംചെലുത്തുന്നതിനോടൊപ്പം ഫോമായുടെ നേതൃത്വത്തിൽ വിവിധ യുഎസ് കോൺഗ്രസ് പ്രതിനിധികളുമായിപ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ബില്ലിന്റെ അന്തിമ ഘട്ടത്തിൽ ഡെമോക്രാറ്റ് മുതിർന്ന നേതാവായ സെനറ്റർ ചക് ഷുമ്മറിന്റെ പിൻതുണ നിർണായകമാണ്. അതിനായി അദ്ദേഹത്തെ സ്വാധീനം ചെലുത്തുവാൻ ഇന്ത്യൻവംശജനും,മലയാളിയുമായ ന്യൂ യോർക്ക് സെനറ്റർ കെവിൻ തോമസ്സുമായി ഫോമാ പ്രസിഡന്റ് ശ്രീ അനിയൻജോർജ്, ജോയിന്റ് ട്രെഷറർ ബിജു തോണികടവിൽ, ഫോമാലൈഫ് ജനറൽ സെക്രട്ടറി ശ്രീ ഗിരീഷ് ശശാങ്കശേഖർ,ഫോമാ ലൈഫ് നാഷണൽ കോഓർഡിനേറ്റർ ശ്രീ വിശാഖ് ചെറിയാൻ എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു.ഫോമയുടെ മുൻ ജനറൽ സെക്രട്ടറിയും ഫോമാ ഇമ്മിഗ്രേഷൻ കോഡിനേറ്ററുമായ ശ്രീ ജോസ് എബ്രഹാം,കെവിൻ തോമസ്സിന്റെ ഓഫീസുമായി പ്രവർത്തിച്ചു ഈ നിർണായക സാഹചര്യത്തിൽ സെനറ്ററുമായി മീറ്റിംഗ്സംഘടിപ്പിക്കുകെയും ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
സെൻ. കെവിൻ തോമസ്സുമായുള്ള കൂടിക്കാഴ്ച്ച സൂം മീറ്റിംഗിലാണ് നടന്നത്. മീറ്റിംഗിന് വേണ്ടുന്ന എല്ലാ സഹായസഹകരണങ്ങളും ചെയ്തു തന്നത് പ്രമുഖ കമ്മ്യൂണിറ്റി ലീഡറും, ഡെമോക്രാറ്റ് പ്രവർത്തകനും, സെൻ. കെവിൻതോമസ്സിന്റെ മലയാളി കമ്മ്യൂണിറ്റി ലയിസണുമായ ശ്രീ് അജിത് കൊച്ചുകുടിയിൽ എബ്രഹാമാണ്. ഫോമാഇമ്മിഗ്രേഷൻ ഫോറത്തിന്റെ ലീഗൽ അഡ്വൈസറായി പ്രവർത്തിക്കുന്ന സീനിയർ അറ്റോർണി സ്‌റ്റെഫനിസ്‌കാർബൊറോ ഇമ്മിഗ്രേഷൻ രംഗത്തെ പ്രശ്നങ്ങളും, ഈ ബില്ല് പാസ് ആകുന്നതു മൂലമുണ്ടാകുന്ന ഗുണങ്ങളെപറ്റിയും വിവരിച്ചു. തുടർന്ന് ഗിരീഷ് ബില്ലിനെ പറ്റി കൂടുതൽ വിവരങ്ങൾ അവതരിപ്പിച്ചു. ഈയാഴ്ച സെൻ. കെവിൻ,യൂഎസ് സെനറ്റർ ചക്ക് ഷുമ്മാരുമായി കൂടിക്കാഴ്‌ച്ച നടത്തുന്ന സാഹചര്യത്തിൽ ഈ ബില്ലിനെ പറ്റി പ്രത്യേകംപരാമർശിക്കുകയും, കോൺഗ്രസ്സിലെ ഡെമോക്രാറ്റ് പ്രതിനിധികൾക്ക് മേൽ സമ്മർദ്ദം ചെലുത്തിമെന്നു സെൻ.കെവിൻ തോമസ് ഉറപ്പു നൽകി. സെൻ കെവിൻ തോമസ്സിന്റെ ഈ നിർണായക ഇടപെടലിൽ ഫലമുണ്ടാകുമെന്നുസീനിയർ അറ്റോർണി സ്‌റ്റെഫനി സ്‌കാർബൊറോ പ്രത്യാശ പ്രകടിപ്പിച്ചു.
ഫോമാ ലൈഫ് ചെയർമാൻ ശ്രീ സാം ആന്റോ, വുമൺ ചെയർ ശ്രിമതി സ്മിത തോമസ്, ജോയിന്റ് സെക്രട്ടറി സുധീപ്നായർ, പി ആർ ഓ അനിൽ അഗസ്റ്റിൻ, മുൻ റീജിയണൽ വിപി ശ്രീ ബബ്ലൂ ചാക്കോ എന്നിവർ ഫോമാ ലൈഫിന്റെപ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്നു. 2018 – 2020 കാലഘട്ടത്തിലെ ഫോമയുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഫോമാ ഇമ്മിഗ്രേഷൻ ഫോറം 2019 നവംബറിൽ ചിക്കാഗോയിൽ നടന്ന കൺവെൻഷനിലൂടെയാണ്പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ശ്രീ സുബാഷ് ജോർജ് കൺവെൻഷൻ ചെയർ ആയിരുന്ന പ്രസ്തുതപരിപാടിയിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ അഡ്വൈസറും, ടെക്നോക്രറ്റുമായ സാം പെട്രോഡമുഖ്യാഥിതിയായ കൺവെൻഷനലിൽ കോൺഗ്രസ്മാൻ രാജ കൃഷ്ണമൂർത്തി, റിപ്പബ്ലിക്കൻ പാർട്ടിയുടെ ചെയർമാൻടിം സ്നൈഡർ, ഡെമോക്രാറ്റ്/റിപ്പബ്ലിക്കൻ പാർട്ടി ഇല്ലിനോയി സ്റ്റേറ്റ് റെപ്രെസെന്ററ്റീവ്സ് എന്നിവർ പങ്കെടുത്തപരിപാടി ഈ ബില്ലിന് വേണ്ടി എല്ലാവരെയും ഏകോപിപ്പിക്കുവാൻ സഹായകമായി.
ഈ ബില്ല് യൂഎസ് സെനറ്റിൽ ചർച്ചയിലായിരുന്നു സാഹചര്യത്തിൽ, ഫോമാ ലൈഫ്, സെൻ. ഡിക്ക് ഡെർബിന്റെഓഫീസും, സെൻ. മൈക്ക് ലീയുടെ ഓഫീസും, സെൻ. റിക്ക് സ്കോട്ടിന്റെ ഓഫീസും കൂടാതെ വൈസ് പ്രസിഡന്റ്ഇലെക്റ്റ് സെൻ. കമല ഹാരിസിന്റെ ഓഫീസുമായും പ്രവർത്തിച്ചു വരികയായിരുന്നു. ഇപ്പോൾ ഈ ബില്ലിന്റെഅവസാന ഘട്ടത്തിൽ ഇമ്മിഗ്രേഷൻ അഡ്വക്കസി ഗ്രൂപ്പായ ഇമ്മിഗ്രേഷൻ ഫോറവും, തെലുങ്കുസംഘടനാക്കുളുമായും, സംയുക്തമായി പ്രവർത്തിച്ചു വരികയാണ്.
ഫോമായുടെ പ്രസിഡന്റ് ശ്രീ അനിയൻ ജോർജിൻറെ നേതൃത്വത്തിൽ തെലുങ്ക് അസ്സോസിയേഷനുകളുമായിസംയുതമായി പ്രവർത്തിക്കുവാൻ ധാരണയായത് ഫോമാ ലൈഫിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധംകൈവരിച്ചിരിക്കുകയാണ്. ഫോമാ ലൈഫിന്റെ പ്രവർത്തനങ്ങൾ മലയാളികൾക്ക് മാത്രമല്ല മറ്റു ഇന്ത്യൻ/ഏഷ്യൻവിഭാഗങ്ങൾക്കും ഗുണകര മാകുന്നതാണെന്നു പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ,ട്രേഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണകാട്ടു, ഫോമാലൈഫിന്റെ എക്സിക്യൂട്ടീവ് പ്രതിനിധിയും ഫോമാ ജോയിന്റ് ട്രെഷറർ ബിജു തോണിക്കടവിൽ എന്നിവർ അറിയിച്ചു.
Attachments area