തിരുന്നാവായ: കാണാതായ യുവതിയെയും, ഒന്നര വയസ്സുള്ള കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്ബിലെ കിണറ്റില്‍ മരിച്ച നിലയില്‍ ആണ് ഇവരെ കണ്ടെത്തിയത്. പാടത്തെപീടിയേക്കല്‍ ഷഫീഖിന്റെ ഭാര്യ ആബിദ, മകള്‍ സഫ്നത് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയില്‍ ആണ് ഇവരെ കാണാതായത്. ഇന്ന് രാവിലെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിണറ്റില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. കിണറിന്റെ സമീപം ആബിദയുടെ ചെരുപ്പ് കണ്ടതോടെയാന്‍ നാട്ടുകാര്‍ കിണറ്റില്‍ നോക്കിയത്. സംഭവത്തില്‍ തിരൂര്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി രണ്ട് മണിയയോടെ ഭര്‍ത്താവിന്റെ കൂടെ കിടന്നുറങ്ങിയ ഇവരെ കാണാതാവുകയായിരുന്നു.