രാജ്യത്തെ പെട്രോൾ , ഡീസൽ വിലയിൽ വീണ്ടും വർധന. പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും വീതമാണ് ഇന്ന് കൂട്ടിയത്. 16 ദിവസത്തിനിടെ ഒമ്പതാം തവണയാണ് ഇന്ധന വില വർധിക്കുന്നത്.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 96 .76 രൂപയും ഡീസലിന് 93.11 രൂപയുമാണ് പുതിയ ഇന്ധനവില. രാജ്യത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ പതിവായി ഇന്ധന വില വർധിച്ചു വരികയാണ്. കൊവിഡും ലോക്ക്ഡൗണും മൂലം ജനങ്ങൾ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്.