കൊളംബൊ: ഇന്ത്യ ശ്രീലങ്ക ഏകദിന-ടി20 പരമ്ബയ്ക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. 24 അംഗ ടീമിനെ ആണ് പ്രഖ്യാപിച്ചത്. ശ്രീലങ്കയുടെ നായകന്‍ ദസുന്‍ ഷനകയാണ്. കുശാല്‍ പെരേരയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പരിക്കിനെ തുടര്‍ന്നാണ് താരത്തെ മാറ്റിയത്.

ടീമിലെ പതിയ മുഖങ്ങള്‍ ലാഹിരു ഉഡാര, ഷിരണ്‍ ഫെര്‍ണാണ്ടോ, ഇഷാന്‍ ജയരത്‌നെ എന്നിവരാണ്. കൂടാതെ ആദ്യമായി ധനഞ്ജയ ലക്ഷന്‍, പ്രവീണ്‍ ജയവിക്രമ എന്നിവര്‍ ശ്രീലങ്കയുടെ ടി20 ടീമില്‍ കളിക്കും. ലാഹിരു കുമാരയും ടീമിലേക്ക് മടങ്ങി എത്തി.

ഇംഗ്ലണ്ട് പര്യടനത്തിനിടെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച നിരോഷന്‍ ഡിക്ക്‌വെല്ല, ധനുഷ്‌ക ഗുണതിലക, കുശാന്‍ മെന്‍ഡിസ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആദ്യ ഏകദിനം 18ന് ആണ്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും ആണ് ഉള്ളത്.

ശ്രീലങ്കന്‍ ടീം: ദസുന്‍ ഷനക (ക്യാപ്റ്റന്‍), ധനഞ്ജയ ഡിസില്‍വ, അവിഷ്‌ക ഫെര്‍ണാണ്ടോ, ഭാനുക രാജപക്‌സ, പതും നിസങ്ക, ചരിത് അസലങ്ക, വാനിഡു ഹസരങ്ക, അഷന്‍ ഭണ്ഡാര, മിനോദ് ഭാനുക, ലാഹിരു ഉഡാര, രമേഷ് മെന്‍ഡിസ്, ചാമിക കരുണാരത്‌നെ, ബിനുര ഫെര്‍ണാണ്ടോ, ദുഷ്മന്ത ചമീര, ലക്ഷന്‍ സന്ധാകന്‍, അകില ധനഞ്ജയ, ഷിരണ്‍ ഫെര്‍ണാഡോ, ധനഞ്ജയ ലക്ഷന്‍, ഇഷാന്‍ ജയരത്‌നെ, പ്രവീണ്‍ ജയവിക്രമ, അസിത ഫെര്‍ണാണ്ടോ, കശുന്‍ രജിത, ലാഹിരു കുമാര, ഇസുരു ഉഡാന.