ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യന്ത്രത്തോക്കിന്റെ(സബ് മെഷീൻ ഗൺ) പരീക്ഷണഘട്ടം വിജയകരമായി പൂർത്തിയാക്കി. രാജ്യത്തെ സായുധസേനകളുടെ ഉപയോഗത്തിനായി വികസിപ്പിച്ച തോക്ക് പൂർണ തോതിൽ സജ്ജമെന്ന് പ്രതിരോധമന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
നൂറ് മീറ്ററിലധികം പരിധിയുള്ള തോക്ക് ജോയിന്റ് വെൻച്വർ പ്രൊട്ടക്ടീവ് കാർബൺ (JVPC) ഗ്യാസിന്റെ സഹായത്താൽ പ്രവർത്തിക്കുന്നതും മിനിറ്റിൽ 700 റൗണ്ടിലധികം നിറയൊഴിക്കാൻ കഴിയുന്നതാണ്.
മാത്രമല്ല, അത്യുഷ്ണ മേഖലയിലും അതിശൈത്യത്തിലും സബ് മെഷീൻ ഗൺ ഒരു പോലെ പ്രവർത്തിക്കാൻ കഴിയും. മൂന്ന് കിലോ ഗ്രാമാണ് തോക്കിന്റെ ഭാരം. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ തോക്ക് ഉടൻ സായുധസേനകൾക്കും സംസ്ഥാന പൊലീസ് സംഘടനകൾക്കും വിതരണം ചെയ്യാനുള്ള പ്രാഥമികനടപടികൾ ആരംഭിച്ചതായും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.



