ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ഉഭയകക്ഷി കരാറനുസരിച്ച് പരിഹരിക്കാന്‍ ഇരുകൂട്ടരും സമ്മതിച്ചുവെന്ന് ഇന്ത്യ. ലഡാക്കില്‍ നടത്തിയ ഉന്നതതല ചര്‍ച്ചയുടെ പിറ്റേന്നാണ് വിദേശ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും സൈനിക, നയതന്ത്ര തലത്തില്‍ ആശയവിനിമയം തുടരുമെന്നും ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. കിഴക്കന്‍ ലഡാക്കിലെ മാള്‍ഡോ നിയന്ത്രണരേഖയില്‍ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തുന്ന സ്ഥലത്തായിരുന്നു ഇന്ത്യയുടെ അഭ്യര്‍ഥനപ്രകാരം നടന്ന ചര്‍ച്ച.
ഇന്ത്യ-ചൈന സംഘര്‍ഷം: പരിഹാരത്തിന് ധാരണയെന്ന് ഇന്ത്യ



