ന്യൂഡല്‍ഹി; ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച്‌ യുഎഇ. വന്ദേ ഭാരത് മിഷന്റെ ഭാ​ഗമായി യാത്രക്കാരെയും കൊണ്ട് വരരുതെന്ന് എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. യുഎഇ പൗരന്മാര്‍ക്കും മറ്റുള്ളവര്‍ക്കും പ്രവേശനമുണ്ടാകില്ല. ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് പോകേണ്ടവര്‍ ഇനിമുതല്‍ ഇന്ത്യയിലുള്ള യുഎഇ എംബസിയുടേയോ യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റേയോ അനുമതി തേടണമെന്നും എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി.

ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടങ്ങിപ്പോയ പ്രവാസികളേയും യുഎഇ പൗരന്മാരെയും തിരികെ എത്തിക്കുന്നതിന് എയര്‍ ഇന്ത്യയും എമിറേറ്റ്‌സും അനുമതി തേടിയിരുന്നു. വന്ദേഭാരത് മിഷന്റെ ഭാഗമായി ജീവനക്കാരുമായി പോകുന്ന വിമാനം യുഎഇയില്‍ നിന്നുള്ളവരെ ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്.

ജൂലൈ 7 മുതല്‍ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ ദുബായ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മാര്‍ച്ച്‌ 25 മുതലാണ് ദുബായ് അതിര്‍ത്തി അടച്ചത്. കോവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും സമര്‍പ്പിക്കണം.