ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുറഞ്ഞത് മൂന്നു പേര്‍ക്കെങ്കിലും രണ്ടാമതും കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് ഐസിഎംആര്‍. മുംബൈയില്‍ രണ്ടു പേര്‍ക്കും അഹമ്മദാബാദില്‍ ഒരാള്‍ക്കും കൊവിഡ് ഭേദമായ ശേഷം രണ്ടാമതും റിപ്പോര്‍ട്ട് ചെയ്‌തെന്ന് ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

കോവിഡിനെ അതിജീവിച്ചവര്‍ക്ക് എത്ര ദിവസം കഴിഞ്ഞാല്‍ വീണ്ടും വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ട് എന്നകാര്യത്തില്‍ ഗവേഷകര്‍ക്ക് ഇതുവരെ വ്യക്തമായ രണ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.